17 views

വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
ദുബൈ : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.



