48 views

ഷാർജയിലെ നാല് മേഖലകൾക്ക് ഇനി ‘നഗര’ പദവി

ഷാർജ:ഷാർജയിലെ നാല് പ്രമുഖ മേഖലകളെ ഔദ്യോഗികമായി നഗരങ്ങളായി പ്രഖ്യാപിച്ചു. അൽ ബത്തഹ, അൽ ഹംരിയ, അൽ മദാം, മലീഹ എന്നീ പ്രദേശങ്ങളെയാണ് ഇനി മുതൽ നഗരങ്ങളായി പുനർനാമകരണം ചെയ്തത്. ഷാർജയുടെ ഔദ്യോഗിക റേഡിയോ പരിപാടിയായ ‘ഡയറക്ട് ലൈനി’ലൂടെയാണ് ഈ പ്രഖ്യാപനം പുറത്തുവിട്ടത്.