ഇനിഫിനിറ്റി പൂളിലെ ഹൃദയം തൊടും ദൃശ്യങ്ങളുമായി യുട്യൂബർ
ദുബൈ : ഏവരുടെയും ഹൃദയംതൊടുന്നൊരു മനോഹര വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യൻ യുവാവും,യൂട്യൂബർ കൂടിയായ അങ്കിത് റാണയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദുബൈയിലെ ആകാശത്തോളം ഉയരത്തിലുള്ള ‘ഇൻഫിനിറ്റി പൂളിൽ’ തന്‍റെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമുള്ള മനോഹരനിമിഷങ്ങളാണ് വീഡിയോയിൽ.



