സൗദിയിൽ ഒരാഴ്ചക്കിടെ മയക്കുമരുന്നുമായി പിടിയിലായത് 1708 പേർ
റിയാദ്: ഒരാഴ്ചക്കിടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയവരുടെ എണ്ണം 1700 കവിഞ്ഞു. മെത്താംഫെറ്റമൈൻ മയക്കുമരുന്ന് ഗുളികകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റുകളും. സൗദിയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിയമം കർശനമാക്കിയിരിക്കുകയാണ്. കടുത്ത പരിശോധനകളാണ് നടക്കുന്നത്. പിടിയിലായവരിൽ ഭൂരിഭാഗവും എത്യോപ്യൻ പൗരന്മാരാണ്.





