97 views

ഗതാഗതരംഗത്തെ വിപ്ലവം ‘ദുബൈ ലൂപ്പ്’ 2026ലെത്തും
ദുബൈ: ദുബൈ ഗതാഗതരംഗത്തെ വിപ്ലവമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഇലോൺ മസ്കിന്റെ ദുബൈ ലൂപ്പ് 2026 മധ്യത്തോടെ പ്രവർത്തനം തുടങ്ങുമെന്ന് റിപ്പോർട്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ബോറിങ് കമ്പനി നിർമിക്കുന്ന ലൂപിന്റെ മുഴുവൻ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ചില വിവരങ്ങൾ ആർ.ടി.എ പുറത്ത് വിട്ടു.



