കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി
അബൂദബി: യു.എ.ഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹം സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. 371 കോടി രൂപയ്ക്കു സമാനമാണ് ഈ തുക.









