ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ അതോറിറ്റി.
ദുബൈ :ഫോണിലൂടെയുള്ള പ്രചാരണ പരിപാടികൾ രാവിലെ 7നും രാത്രി 9നും ഇടയിൽ മാത്രമായിരിക്കണമെന്നു ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു. അനുമതി ഇല്ലാതെ പരസ്യങ്ങൾ അയയ്ക്കുന്നതിനും വിലക്കുണ്ട്. അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങാതെ ടെലിഫോൺ വഴി പ്രമോഷൻ.



