
യുഎഇയിൽ നാളെ മുതൽ ‘ജംറതുൽ ഖൈത്’; 40 ദിവസത്തേക്ക് കടുത്ത വേനൽക്കാലം
ദുബൈ:യുഎയിലെ ഈ വർഷത്തെ ഏറ്റവും കഠിനമായ വേനൽക്കാല ഘട്ടമായ ‘ജംറതുൽ ഖൈത്’ നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകി. നാളെ മുതൽ ഓഗസ്റ്റ് 10 വരെയുള്ള 40 ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂടും കഠിനമായ വരണ്ട കാലാവസ്ഥയുമായിരിക്കും.








