ഇൻഡിഗോ വിമാന പ്രതിസന്ധി:22.20 കോടി പിഴ, ഉന്നത മാനേജ്‌മെന്റിനെതിരെ കടുത്ത നടപടി
ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഗുരുതര ആസൂത്രണ പാളിച്ചയും പ്രവർത്തന പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി.



