ഇടിച്ചിട്ട് നിർത്താതെ പോയി; ഡ്രൈവർക്ക് 5,000 ദിർഹം പിഴ

ദുബൈ: അപകടം വരുത്തിയ ശേഷം നിർത്താതെ പോയ വാഹനത്തിലെ ഡ്രൈവർക്ക് ദുബൈ ട്രാഫിക് കോടതി 5,000 ദിർഹം പിഴ ചുമത്തി. യൂറോപ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്. അപകടം വരുത്തുമ്പോൾ ഇയാൾക്ക് ലൈസൻസുണ്ടായിരുന്നില്ല. ദുബൈയിൽ ബിസിനസ് ബേയിലായിരുന്നു അപകടം.